രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്


രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി മണിപ്പൂരിലേക്ക്. കലാപബാധിത മേഖലകളായ ചുരാചന്ദ് പൂര്‍, ഇംഫാല്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശിക്കും. കലാപബാധിതരുടെ കുടുംബങ്ങളെയും ജനപ്രതിനിധികളെയും രാഹുല്‍ ഗാന്ധി കാണും. ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും.മണിപ്പൂരിനെ ഒന്നിപ്പിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനമെന്നും, കാര്യങ്ങള്‍ വഷളാക്കാന്‍ പോകുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു.അതേസമയം, അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കുക്കി വിഭാഗം അറിയിച്ചു.


കലാപത്തിന്റെ ആസൂത്രകനാണ് മുഖ്യമന്ത്രിയെന്നും, ഇരട്ടമുഖം അംഗീകരിക്കില്ലെന്നും കുക്കി വിഭാഗം പ്രതികരിച്ചു. മുഖ്യമന്ത്രിയെ മാറ്റാതെ ചര്‍ച്ചക്കില്ലെന്ന് സംയുക്ത ട്രൈബല്‍ ഫോറവും പ്രതികരിച്ചു.മെയ്‌തെയ് വിഭാഗത്തിന്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മണിപ്പൂരില്‍ കലാപത്തില്‍ കലാശിച്ചത്. ഗോത്ര വിഭാഗങ്ങളും ഗ്രോത വിഭാഗങ്ങളല്ലാത്തവരും തമ്മിലുള്ള സംഘര്‍ഷമാണ് മണിപ്പൂരില്‍ നടക്കുന്നത്.




Sharing is Caring