നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിൽ പര്യവസാനിച്ച അന്തര്‍വാഹിനി ടൈറ്റന്റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു


നോര്‍ത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ ദുരന്തമായി പര്യവസാനിച്ച അന്തര്‍വാഹിനി ടൈറ്റന്റെ അവശിഷ്ടങ്ങള്‍ തീരത്ത് എത്തിച്ചു. പൊട്ടിത്തെറിക്ക് ശേഷം ആദ്യമായിട്ടാണ് ടൈറ്റന്റെ ബാക്കിപത്രം ലോകം കാണുന്നത് അന്തര്‍വാഹനിയിലുണ്ടായിരുന്ന അഞ്ചുപേരും കൊല്‌ലപ്പെട്ടു. അപകട സ്ഥലം മാപ്പ് ചെയ്തിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് ചീഫ് ഇന്‍വെസ്റ്റിഗേറ്റര്‍ ക്യാപ്റ്റന്‍ ജേസണ്‍ ന്യൂബവര്‍ പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു




Sharing is Caring