വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുറ്റം ചെയ്തവർക്കെതിരെ കൃത്യമായ നടപടി എടുക്കുമെന്ന് എം വി ​ഗോവിന്ദൻ


വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ കുറ്റം ചെയ്തവർക്കെതിരെ കൃത്യമായ നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. തെറ്റായ പ്രവണതകൾ അനുവദിക്കില്ല. പൊലീസ് ആരേയും സംരക്ഷിക്കുന്നില്ല. വിദ്യയെ ഒളിവിൽ കഴിയാൻ സിപിഎമ്മുകാർ സഹായിച്ചെങ്കിൽ അന്വേഷിച്ചോട്ടെ. ആരെയും പാർട്ടി സംരക്ഷിക്കില്ലെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.


ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കില്ലെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. അതേസമയം, കെ. സുധാകരനെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണെന്നും ​ഗോവിന്ദൻ മാഷ് പറഞ്ഞു. പ്രസ്താവന നടത്തിയത് പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ്. കെ.സുധാകരനെ കുറിച്ച്‌ പറയുമ്പോൾ മാധ്യമങ്ങൾക്ക് പ്രശ്നമാണ്. പുതിയ തെളിവുകൾ വന്നാൽ ആരോപണം തിരുത്താമെന്നും ​എംവി ഗോവിന്ദൻ പറഞ്ഞു.




Sharing is Caring