എംജി സർവ്വകലാശാലയിലെ സമരത്തിനിടയിൽ തെറി വിളിച്ച സംഭവത്തിൽ എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി


സമരത്തിനിടയിൽ തെറി വിളിച്ച സംഭവത്തിൽ എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി. ഗാന്ധിനഗർ എസ് ഐ സുധി കെ സത്യപാലനെതിരെയാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യുവാണ് ഡിജിപിക്ക് പരാതി നൽകിയത്.


ഇന്നലെ എം ജി സർവകലാശാലയിൽ നടന്ന സമരത്തിനിടെയാണ് സുധി കെ സത്യപാൽ സുബിൻ മാത്യുവിനെ തെറി വിളിച്ചത്.എംജി സർവ്വകലാശാലയിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെയായിരുന്നു എസ്ഐയുടെ തെറിവിളി. മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥരുൾപ്പെടെ സ്ഥലത്തുണ്ടായിരുന്നു. അതിനിടയിലാണ് സുധി കെ സത്യപാൽ അസഭ്യവർഷം നടത്തിയത്.


ഇത് സമൂഹമാധ്യമങ്ങളിലുൾപ്പെടെ വൈറലാവുകയായിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥനെതിരെ വിമർശനം ഉയരുകയും ചെയ്തു. ഇതിനെ തുടർന്നാണ് സുബിൻ മാത്യു പരാതിയുമായി രം​ഗത്തെത്തിയത്. ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്.



Sharing is Caring