തിരുവല്ല: തിരുവല്ല കുടുംബക്കോടതി ജഡ്ജിയുടെ കാര്‍ തല്ലിത്തകര്‍ത്ത സംഭവത്തില്‍ ബാർ അസോസിയേഷൻ കോടതിക്കു മുമ്പിൽ പ്രതിഷേധിച്ചു. ഇന്ന് രാവിലെ 11 മണിക്ക് നടന്ന പരിപാടി ബാർ അസോസിയേഷൻ പ്രസിഡന്റ് രാജേഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു.
സിറില്‍ ടി. ഈപ്പന്‍ അധ്യക്ഷത വഹിച്ചു.ഷാം കുരുവിള, വി.സി. സാബു, സുധീഷ് വെണ്‍പാല, സതീഷ് ചാത്തങ്കരി, എം.ബി. നൈനാന്‍, എലിസബത്ത് ജോര്‍ജ്, സി.എന്‍. പ്രേംകുമാര്‍, ദീപക് മാമ്മന്‍ മത്തായി തുടങ്ങിയവര്‍ പ്രസംഗിച്ചു.














