ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി എം.വി ഗോവിന്ദന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ രംഗത്ത്.ഗവര്‍ണര്‍ ഗവര്‍ണറായി പ്രവര്‍ത്തിക്കണമെന്നും ആര്‍.എസ്.എസ് സ്വയം സേവകനായി പ്രവര്‍ത്തിക്കരുതെന്നും എം.വി ഗോവിന്ദന്‍ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് ബി.ജെ.പി എന്നിവരുടെ പ്രതിനിധിയായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങള്‍ നിര്‍വഹിക്കണമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

‘ജനങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍. ബില്ല് കൊണ്ടുവന്നത്. ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടന പ്രതിസന്ധിയും ഉണ്ടാകില്ല. എന്തോ മാനസിക പ്രശ്നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. കെ.കെ രാഗേഷ് എം.പി ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധം അതിരുകടക്കരുതെന്ന് ആഗ്രഹിച്ചാണ് തടഞ്ഞത്. മാര്‍കിസ്റ്റ് പ്രത്യശ ശാസ്ത്രത്തെ കുറിച്ച്‌ ഗവര്‍ണര്‍ക്ക് ഒന്നും അറിയില്ല. ആര്‍.എസ്.എസുകാരനായി പ്രവര്‍ത്തിക്കുമ്ബോള്‍ ഇങ്ങനെയൊക്കെ പറയും.

ഒരു സ്വര്‍ണ കച്ചവടക്കാരന്‍റെ വീട്ടില്‍ പോയി ഗവര്‍ണര്‍ ആര്‍.എസ്.എസ് നേതാവിനെ കണ്ടതാണ് സി.പി.എം ചോദ്യം ചെയ്തത്. പ്രോട്ടോകോള്‍ ലംഘനമാണ് നടന്നത്’- എം.വി ഗോവിന്ദന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *