എന്‍സിഡിയിലൂടെ 360 കോടി രൂപ സമാഹരിക്കാന്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ്

കൊച്ചി: 137 വര്‍ഷം പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (ബ്ലൂ മുത്തൂറ്റ്) മുന്‍നിര കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് 16-ാമത് ട്രാഞ്ച് നാലാം സീരീസ് പ്രഖ്യാപിച്ചു. ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങളിലൂടെ 360 കോടി രൂപയാണ് സമാഹിക്കുന്നത്. 360 കോടി രൂപ വരെയുള്ള ഇഷ്യുവില്‍ ഗ്രീന്‍ ഷൂ ഓപ്ഷന്‍ 260 കോടി രൂപയ്ക്കൊപ്പം ഇതില്‍ നാലാമത്തെ ട്രാഞ്ചില്‍ 100 കോടിയാണ് സമാഹരിക്കുന്നത്. 1100 കോടി രൂപയാണ് പരിധി. 1000 രൂപയാണ് മുഖവില. ഏപ്രില്‍ 10 മുതല്‍ 25 വരെ പൊതുജനങ്ങള്‍ക്ക് വാങ്ങാവുന്നതാണ്. ഡയറക്ടര്‍ ബോര്‍ഡ് അല്ലെങ്ങില്‍ കമ്പനി രൂപകരിച്ച കമ്മിയുടെ അംഗീകാരത്തോടെ നേരത്തെ ക്ലോസ് ചെയ്യാനും കഴിയും.

കടപത്രങ്ങള്‍ 26 മാസം, 38 മാസം, 60 മാസം, 72 മാസം, 94 മാസം എന്നിങ്ങനെ വിവിധ സ്കീമുകളിലൂടെ പ്രതിമാസ, വാര്‍ഷിക, നിക്ഷേപ രീതികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ 13 വ്യത്യസ്ത ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. 8.90 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് എന്‍സിഡി വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക പലിശ. ക്രിസില്‍ എഎ-/സ്റ്റേബിള്‍ റേറ്റിങ്ങാന്‍ എന്‍സിഡിക്കുള്ളത്. ഇത് ബിഎസ്ഇയുടെ ഡെറ്റ് മാര്‍ക്കറ്റ് സെഗ്മെന്‍റില്‍ ലിസ്റ്റ് ചെയ്യും. എന്‍സിഡിയിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ നിലവിലുള്ള വായ്പകളുടെ പലിശയും പ്രിന്‍സിപ്പലും വായ്പയും, ധനസഹായവും, തിരിച്ചടവ്/മുന്‍കൂറായി അടയ്ക്കല്‍ എന്നിവയ്ക്കും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കും.

തങ്ങളുടെ മുന്‍ സീരീസിന് നല്ല പ്രതികരണം ലഭിച്ചു, ഈ ധനസമാഹരണത്തിലും മികച്ച പ്രതികരണം പ്രതീക്ഷിക്കുന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്‍റെ 3600-ല്‍ പരം ശാഖകള്‍ വഴിയോ മൊബൈല്‍ ആപ്പായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ വഴിയോ (5 ലക്ഷം രൂപ വരെ) നിക്ഷേപിക്കാം. ഒന്നിലധികം കാലാവധി ഓപ്ഷനുകളും ഉപയോഗിച്ച് തങ്ങളുടെ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന് അനുയോജ്യമായ ഒരു വഴി നല്‍കുന്നതില്‍ തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *