വാഷിങ്ടണ്‍: ട്വിറ്റര്‍ മുൻ സി.ഇ.ഒ ജാക്ക് ഡോര്‍സിയുടെ കേന്ദ്രസര്‍ക്കാറിനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്ക്.കര്‍ഷക സമരം മറച്ചുവെക്കാൻ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസസര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന ഡോര്‍സിയുടെ വെളിപ്പെടുത്തലിലാണ് മസ്കിന്റെ പ്രതികരണം. ഓരോ രാജ്യത്തിന്റേയും നിയമങ്ങള്‍ അനുസരിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് പോംവഴികളില്ലെന്ന് മസ്ക് പറഞ്ഞു.
അതിനപ്പുറം എന്തെങ്കിലും ചെയ്യുകയെന്നത് ഞങ്ങളെ സംബന്ധിച്ച് അസാധ്യമാണ്. വിവിധ രീതിയിലുള്ള സര്‍ക്കാറുകള്‍ക്കിടയില്‍ വ്യത്യസ്തമായ നിയമങ്ങളാണ് ഉണ്ടാവുക. ഈ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് അഭിപ്രായ സ്വാതന്ത്ര്യം പരമാവധി സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യമെന്നും മസ്ക് പറഞ്ഞു.നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മസ്ക് കൂടിക്കാഴ്ച നടത്തിയിരുന്നു. താൻ മോദിയുടെ ആരാധകനാണെന്ന് കൂടിക്കാഴ്ചക്ക് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മസ്ക് പറഞ്ഞു.

ഇന്ത്യക്ക് എന്താണോ വേണ്ടത് അതാണ് മോദി നടപ്പിലാക്കുന്നത്. കൂടുതല്‍ തുറന്ന നയത്തിനാണ് അദ്ദേഹം ശ്രമിക്കുന്നത്. പുതിയ കമ്ബനികളെ അദ്ദേഹം പിന്തുണക്കുന്നു. അതിനൊപ്പം ഇന്ത്യയുടെ താല്‍പര്യങ്ങളും സംരക്ഷിക്കുന്നുവെന്ന് മസ്ക് പറഞ്ഞു. മസ്കുമായുള്ള കൂടിക്കാഴ്ചയെ സംബന്ധിച്ച മോദിയുടെ ട്വീറ്റിനും ടെസ്‍ല സി.ഇ.ഒ മറുപടി നല്‍കിയിരുന്നു.













