വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതികരണവുമായി കെഎസ്‌യു നേതാവ് അൻസിൽ ജലീൽ . തന്റെ പേരിൽ ആരോപിക്കപ്പെടുപ്പെടുന്ന സർട്ടിഫിക്കറ്റ് താൻ നിർമിച്ചതല്ലെന്നും ആ സർട്ടിഫിക്കറ്റ് കണ്ടിട്ട് പോലുമില്ലെന്നും അൻസിൽ പറഞ്ഞു.‘വ്യാജമായി ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ചതാണ് അത്. വ്യാജ ആരോപണത്തെ നിയമപരമായി നേരിടും.
പ്രതിപക്ഷത്തെ രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാൽ ആരോപണങ്ങൾ ഉന്നയിക്കുകയാണ. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഞാൻ ജോലിക്ക് പോവുകയോ, ഉപരിപഠനത്തിന് പോവുകയോ ചെയ്തിട്ടില്ല’- അൻസിൽ പറഞ്ഞു.വ്യാജ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് താനാണ് ആദ്യം പരാതി നൽകിയത്. ആർക്കും ചെയ്ത് എടുക്കാവുന്ന ഒരു സർട്ടിഫിക്കറ്റ് കാണിച്ചാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും അൻസിൽ പറയുന്നു.

താൻ കോഴ്‌സ് പൂർത്തിയാക്കിയിട്ടില്ലെന്നും പിന്നെ എങ്ങനെ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാകുമെന്നും അൻസിൽ ചോദിക്കുന്നു. തന്റെ സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പർ വ്യാജമാണെന്നാണ് പറയുന്നത്. എന്നാൽ ഇല്ലാത്ത ബിരുദ സർട്ടിഫിക്കറ്റിന് എന്ത് രജിസ്റ്റർ നമ്പർ ഉണ്ടാകാനാണെന്നും അൻസിൽ ചോദിക്കുന്നു.













