മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായി


മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായി. പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. സംഭവത്തെ തുടര്‍ന്ന് സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് വൈസ് ചാന്‍സലര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കും.പേര് എഴുതാത്ത 54 ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകളാണ് എംജി സര്‍വകലാശാലയില്‍ നിന്നും കാണാതായിരിക്കുന്നത്.


അതേസമയം, സര്‍ട്ടിഫിക്കറ്റുകള്‍ ബന്ധപ്പെട്ട സെക്ഷനില്‍ എവിടെയെങ്കിലും സ്ഥാനം തെറ്റി പോയതാണോ എന്നറിയാൻ പരിശോധന നടക്കുകയാണ്.പരിശോധയ്ക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമായിരിക്കും പൊലീസില്‍ പരാതി നല്‍കുക. സംഭവത്തില്‍ ബന്ധപ്പെട്ട സെക്ഷനിലെ ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ്‌




Sharing is Caring