വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ കർശന നിലപാടുമായി കേരള സർവകലാശാല. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്എഫ്ഐ പ്രവർത്തകൻ കൂടിയായ നിഖിൽ തോമസ് എം.എസ്.എം കോളജിൽ അഡ്മിഷൻ എടുത്തതിൽ ഇന്ന് വൈകുന്നേരത്തിന് ഉള്ളിൽ വിശദീകരണം നല്കാൻ ആവശ്യപ്പെട്ടതായി വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മൽ പറഞ്ഞു.
തെറ്റ് ചെയ്താൽ സർവകലാശാല കണ്ടെത്തും. ആര് എന്ത് ചെയ്താലും കർശന നടപടി എടുക്കും.കേരള യൂണിവേഴ്സിറ്റിയുടെ താകീത് ആണ് ഇതെന്ന് അദ്ദേഹം അറിയിച്ചു. ഇനി ഉള്ള എല്ലാ അഡ്മിഷന്റെയും രേഖകളും സർവകലാശാലക്ക് അയക്കുമ്പോൾ പ്രിൻസിപ്പൽ വേരിഫൈ ചെയ്യണം. അഡ്മിഷനുകളിൽ മുഴുവൻ ഉത്തരവാദിത്വവും പ്രിന്സിപ്പലിനായിരിക്കും എന്നും വിസി കൂട്ടിച്ചേർത്തു.

കെഎസ്‌യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിഷയത്തിൽ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നിയമനടപടി സ്വീകരിച്ചത് എന്ന് വിസി വ്യക്തമാക്കിയത്. ഔദ്യോഗികമായി പരാതിയും ലഭിച്ചിരുന്നു എന്നും അദ്ദേഹം അറിയിച്ചു.













