മുകേഷും ഉർവശിയും ഒന്നിക്കുന്ന “അയ്യർ ഇൻ അറേബ്യ ” ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തുന്നു


മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന “അയ്യർ ഇൻ അറേബ്യ ” ഫെബ്രുവരി രണ്ടിന് പ്രദർശനത്തിനെത്തുന്നു.ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ചിത്രമാണിത് . എം എ നിഷാദാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് .വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി,ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് ‘അയ്യർ ഇൻ അറേബ്യ’എന്ന എം.എ നിഷാദ് വരുന്നത്.ഒരു മുഴുനീള കോമഡി എന്റർടൈയ്നറാണ് ചിത്രമെന്നാണ് പുറത്ത് വരുന്ന വിവരം.സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ എന്നിവർ ചേർന്നാണ് “അയ്യർ ഇൻ അറേബ്യ”യുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രഭാ വർമ്മ,റഫീഖ് അഹമ്മദ്,ബി കെ ഹരിനാരായണൻ,മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം പകരുന്നു. എഡിറ്റർ- ജോൺകുട്ടി.




Sharing is Caring