മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന സ്ഥലം മോദി ഇന്ന് സന്ദര്‍ശിക്കും

അഹമ്മദാബാദ് :ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് നിരവധി പേര്‍ മരിച്ച സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശനം നടത്തും. അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളവരെ ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രധാനമന്ത്രിയുടെ മൂന്ന് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിന്റെ അവസാന ദിനമാണ് ഇന്ന്. ഇന്നലെ ഗുജറാത്ത് രാജ്ഭവനില്‍ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നത തലയോഗം വിളിച്ച് ചേര്‍ത്തിരുന്നു.

പാലം പുതുക്കി പണിതത് ടെണ്ടറില്ലാതെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.പഴയ കേബിളുകള്‍ തന്നെ ഉപയോഗിച്ചെന്നും കണ്ടെത്തി .ദുരന്തത്തില്‍ ഇതുവരെ 140 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

പാലത്തില്‍ അറ്റകുറ്റപണി നടത്തിയ കമ്പനിയുടെ മാനേജര്‍മാര്‍ അടക്കം 9 പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *