മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസുമായി ഗോദ്റെജ് ആന്‍ഡ് ബോയ്സ്

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ്, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസ് ആരംഭിക്കുന്നു. ഓട്ടോമൊബൈല്‍, എയ്റോസ്പേസ്, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഓണ്‍സൈറ്റ് കാലിബ്രേഷന്‍ സേവനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായിരിക്കും മൊബൈല്‍ കാലിബ്രേഷന്‍ ലാബിന്റെ സേവനം. മെയ് ആദ്യ വാരം മുതല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം ആരംഭിച്ച മൊബൈല്‍ ലാബ്, അടുത്ത മാസങ്ങള്‍ക്കുള്ളില്‍ രാജ്യമൊട്ടാകെ വ്യാപിപിക്കും. കോവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച്, ഉപഭോക്താക്കളുടെയും എഞ്ചിനീയര്‍മാരുടെയും എല്ലാവിധ സുരക്ഷയും ഉറപ്പാക്കിയായിരിക്കും ലാബിന്റെ പ്രവര്‍ത്തനം.

ഐഎസ്ഒ 17025 നിലവാരത്തിലുള്ള, എന്‍എബിഎല്‍ അംഗീകൃത കാലിബ്രേഷന്‍ ലബോറട്ടറിയായ, ഗോദ്റെജ് ലോക്കിം മോട്ടോഴ്സ്‌കാലിബ്രേഷന്‍ സര്‍വീസസ് ആണ് മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സേവനങ്ങള്‍ ലഭ്യമാക്കുക. ഉപഭോക്താവിന്റെ ആവശ്യകത അനുസരിച്ചുള്ള കാലിബ്രേഷന്‍ ഉപകരണങ്ങളും സാമഗ്രികളും ഉള്‍ക്കൊള്ളുന്ന പ്രത്യേകമായി നിര്‍മിച്ച കാലിബ്രേഷന്‍ വാനിലൂടെയായിരിക്കും സര്‍വീസ് നടത്തുക . ഇരുപതോളം സര്‍വീസുകളാണ് മൊബൈല്‍ ലാബിലൂടെ വാഗ്ദാനം ചെയ്യുന്നത്. ഗോദ്റെജ് സ്റ്റോറേജ് സൊല്യൂഷന്‍സ് ആണ് മൊബൈല്‍ കാലിബ്രേഷന്‍ യൂണിറ്റിന്റെ രൂപകല്‍പനയും നിര്‍മാണവും നിര്‍വഹിച്ചത്.

ഞങ്ങളുടെ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍, വലിയൊരു വിഭാഗം ഉപയോക്താക്കള്‍ക്കും കാലിബ്രേഷനായി അവരുടെ ഉപകരണങ്ങള്‍ അയയ്ക്കുന്നതില്‍ പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് കണ്ടെത്തിയെന്നും, ഇതിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സേവനം ആരംഭിക്കുന്നതെന്നും ഗോദ്റെജ് ലോക്കിം മോട്ടോഴ്സ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ സെര്‍സിസ് കെ. മാര്‍ക്കര്‍ പറഞ്ഞു. ഓട്ടോമൊബൈല്‍, എയ്റോസ്പേസ്, നിര്‍മാണ വ്യവസായങ്ങള്‍ എന്നിവയിലുടനീളമുള്ള ഉപയോക്താക്കള്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ നല്‍കാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *