തെരഞ്ഞെടുപ്പില്‍ യുഡ‍ിഎഫ് മേല്‍ക്കൈ എന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമെന്ന് എം എം മണി


തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭിക്കുമെന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നമാണെന്ന് മന്ത്രി എം എം മണി. തെരഞ്ഞെടുപ്പിന് മുമ്ബായി വന്ന സര്‍വേ ഫലങ്ങളിലെ യുഡിഎഫ് മേധാവിത്വം തള്ളിയാണ് എം എം മണി രംഗത്ത് വന്നിരിക്കുന്നത്.


ഇന്ത്യയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടും എന്ന മട്ടിലാണു ചിലരുടെ അവകാശവാദം. എന്നാല്‍ അത് എവിടെനിന്നു കിട്ടും എന്നൊന്നും കോണ്‍ഗ്രസുകാര്‍ക്ക് പോലും അറിയില്ലെന്ന് മണി ഫേസ്ബുക്കില്‍ കുറിച്ചു. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് മുന്നണി രൂപികരിച്ചിരിക്കുന്നത്.


ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു ഭരിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ പോലും കഴിയില്ല. ഒരു കൂട്ടുകക്ഷി മന്ത്രിസഭയ്‌ക്കേ എന്തെങ്കിലും സാധ്യതയുള്ളൂ. ഏക കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. എങ്കിലും ചിലര്‍ ഇപ്പോഴും ദിവാ സ്വപ്നങ്ങളിലാണ്.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കുറിച്ചു.



Sharing is Caring