സിപിഐ സെമിനാറില്‍ അതിഥിയായി എം കെ സ്റ്റാലിന്‍ ഇന്ന് തിരുവനന്തപുരത്ത്

സിപിഐ സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും.

‘ഫെഡറലിസവും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നുണ്ട്. വൈകിട്ട് നാലിന് ടാഗോര്‍ തിയറ്ററിലാണ് സെമിനാര്‍ നടക്കുന്നത്. കണ്ണൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലും സ്റ്റാലിന്‍ പങ്കെടുത്തിരുന്നു.

സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിനും ഇന്ന് തുടക്കമാകും. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്യും.

വിവിധ ജില്ലകളില്‍നിന്നുള്ള 563 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *