കേരളത്തിൽ മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു ;ഭരണവിരുദ്ധ വികാരമുണ്ടെന്ന് ചെന്നിത്തല

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ വികാരം വോട്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മുഴുവൻ സീറ്റുകളിലും ഇന്ത്യാ മുന്നണി വിജയിക്കും. തെരഞ്ഞെടുപ്പ് തുടങ്ങിയ സമയത്തെ സാഹചര്യമല്ല ഇപ്പോൾ ഉള്ളത്. ഭരണവിരുദ്ധ വികാരം വോട്ടാകും.

ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. ഇന്ത്യാ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ 20- 20 ആണ്. യുഡിഎഫ് 20 സീറ്റുകളും നേടും.മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുന്നു. ഭരണ വിരുദ്ധ വികാരം കേരളത്തിൽ ഉണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി മന്ത്രിമാരെ തെരഞ്ഞടുപ്പ് വേദികളിൽ നിന്നും പിന്തിരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗം രാഹുൽ ഗാന്ധിക്കെതിരെയാണ്. ബിജെപി ഓഫീസിൽ ന്നിന്നാണോ മുഖ്യമന്ത്രി പത്ര കുറിപ്പ് തയ്യാറാക്കിയത് എന്ന സംശയം തോന്നും.

കേരള മുഖ്യമന്ത്രി ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ല.മാസപ്പടി, സ്വർണക്കള്ളക്കടത്ത് ഉൾപ്പെടെ മുഴുവൻ കേസുകളിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇടതുപക്ഷവും ബിജെപിയും തമ്മിൽ അടുത്ത ബന്ധമാണ്. മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുകയാണ് പിണറായിയുടെ ലക്ഷ്യം. ബിജെപി അക്കൗണ്ട് തുറക്കില്ല. രാഹുൽ ഗാന്ധി 22ന് തൃശൂരിൽ പ്രസംഗിക്കും.

സൈബർ അധിക്ഷേപം അംഗീകരിക്കുന്നില്ല. വടകരയിലെ പരാജയഭയം കൊണ്ടാണ് പുതിയ തന്ത്രം. കൊവിഡ് കാലത്തെ കൊള്ള ഇനിയും തുറന്നുപറയും. അതിനെ വ്യക്തി അധിക്ഷേപമായി കാണേണ്ട. സൈബർ അറ്റാക്ക് അംഗീകരിക്കില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *