ഇടുക്കിയിൽ കുട്ടികർഷകർക്ക് സഹായ വാ​ഗ്ദാനം നൽകി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അ​ഗസ്റ്റിനും


ഇടുക്കി വെള്ളിയാമറ്റത്ത് കുട്ടികർഷകരുടെ 13 പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ സഹായ വാ​ഗ്ദാനം നൽകി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അ​ഗസ്റ്റിനും. കുട്ടിക്കർഷകരായ മാത്യുവിന്റെയും ജോർജ്കുട്ടിയുടെയും വീട്ടിലെത്തിയാണ് മന്ത്രിമാർ സഹായ വാ​ഗ്ദാനം നൽകിയത്.മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.


ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നൽകുമെന്നും മന്ത്രി പറഞ്ഞു. അടിയന്തര സഹായമായി മിൽമ 45000 രൂപ നൽകും. സംഭവിച്ചത് വൻ ദുരന്തമാണ്. സർക്കാർ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്. നാളത്തെ മന്ത്രിസഭ യോഗത്തിൽ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി.




Sharing is Caring