ബഡ്ജറ്റിലെ ഇന്ധന വിലവർധനവിനെ ന്യായികരിച്ച് മന്ത്രി പി പ്രസാദ്


ബഡ്ജറ്റിലെ ഇന്ധന വിലവർധനവിനെ ന്യായികരിച്ച് മന്ത്രി പി പ്രസാദ്. ജിഎസ്ടി വിഹിതം ലഭിക്കുന്നില്ല. ഏറ്റവും സാധാരണക്കാരെ സാഹിയാക്കണം അതിന് പുതിയ വരുമാന മാർഗം കണ്ടെത്തണം. പറ്റുന്ന രീതിയിൽ ധനം സമാഹരിച്ച് നല്ല പ്രവർത്തനം നടത്തണ്ടി വരും.


എഐവൈഎഫ് ഉൾപ്പെടെ ബഹുജന സംഘടനകൾ അവരുടെ അഭിപ്രായം പറയും. നികുതി സമാഹരണത്തിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയിട്ടില്ല. ഇന്ധന വില വർധനയുടെ പ്രശ്നം ഉണ്ടാകും അത് പരിശോധിക്കട്ടെ. പുനപരിശോധന സിപിഐഎം ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് അത് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം മറുപടി നൽകി.




Sharing is Caring