ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിലെ പുകയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ മന്ത്രി എംബി രാജേഷ്

ബ്രഹ്‌മപുരം മാലിന്യ പ്ലാൻ്റിലെ പുകയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ പഴിചാരി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. തീപിടുത്തത്തെ വളരെ ഗൗരവമായാണ് സർക്കാർ കണ്ടിട്ടുള്ളത്. ഇല്ലാത്ത പുക ചില മാധ്യമങ്ങൾ ഉണ്ടാക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ബ്രഹ്‌മപുരത്തെ പുക അണയ്ക്കാനുള്ള ശ്രമങ്ങൾ അതിൻ്റെ അവസാന ഘട്ടത്തിലാണെന്ന് എറണാകുളം കളക്ടർ അറിയിച്ചിരുന്നു.

തീപിടുത്തമുണ്ടായ ദിവസം 125 അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് ഇരുപത്തിനാല് മണിക്കൂർ പ്രവർത്തിച്ച് തീ വളരുന്നത് നിയന്ത്രിക്കാൻ ശ്രമിച്ചിട്ടുണ്ട്. മൂന്നാം തീയതി കൺട്രോൾ റൂം സജ്ജീകരിച്ചു. നാലാം തീയതി നാവികസേനയെ തീ കെടുത്താനുള്ള പ്രവർത്തനങ്ങൾക്കായി വിന്യസിച്ചു. തീ വലിയ തോതിൽ നിയന്ത്രിക്കാൻ കഴിഞ്ഞു. പക്ഷേ പുകയ്ക്ക് ശമനം ഉണ്ടായില്ല. അഞ്ചാം തീയതി ബഹുമാന്യനായ വ്യവസായ മന്ത്രി, ആരോഗ്യമന്ത്രി എന്നിവർ നേരിട്ടും ഞാൻ ഓൺലൈനിലും പങ്കെടുത്ത് എറണാകുളത്ത് ഉന്നതതല യോഗം ചേർന്നു. ഗുണനിലവാരം നിരന്തരമായി മോണിറ്റർ ചെയ്യാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എട്ടാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉന്നതതല യോഗം തിരുവനന്തപുരത്ത് വിളിച്ചു ചേർത്തു. ഫയർഫോഴ്സ്, നേവി, എയർഫോഴ്സ് എന്നിവയുടെ ശ്രമം ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. മറ്റ് ആവശ്യമായിട്ടുള്ള തീരുമാനങ്ങളെല്ലാം ആ യോഗത്തിൽ എടുത്തു.

പത്താം തീയതി ഞങ്ങള് രണ്ടു മന്ത്രിമാരും അവിടെ സന്ദർശിച്ചു. ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളുമായി കളക്ടറേറ്റിൽ വിശദമായി ചർച്ച നടത്തി. അതിനുശേഷം അവിടുത്തെ ഫ്ലാറ്റ് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുമായി ചർച്ച നടത്തി. അതും കഴിഞ്ഞ് ഡോക്ടർമാരുമായി ആരോഗ്യ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ച നടത്തി. അതിൽ ആരോഗ്യമന്ത്രി ഓൺലൈനായിട്ട് പങ്കെടുത്തിരുന്നു. പതിനൊന്നാം തീയതി ആകുമ്പോഴേക്കും ഏറെക്കുറെ തൊണ്ണൂറ് ശതമാനം തീ നിയന്ത്രിക്കാൻ കഴിഞ്ഞു.ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ ഏറ്റവും ശരിയായ നടപടികളായിരുന്നുവെന്നും ശാസ്ത്രീയമായ നടപടിയാണ് എന്നും വിദഗ്ധന്മാർ ആരും അംഗീകരിച്ചിട്ടുള്ളതാണ്.

ഇപ്പൊ വിദഗ്ധസമിതി അതിനെ സംബന്ധിച്ച് പറഞ്ഞത് ഇതാണ് സ്വീകരിക്കാവുന്ന നടപടി ശരിയായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഏതു വിദഗ്ധന്മാരും ആയിട്ടാണ് കൂടിയാലോചന നടത്തേണ്ടത് എന്ന് ഞങ്ങള് പ്രതിപക്ഷത്തോട് ചോദിച്ചിരുന്നു, അന്നത്തെ യോഗത്തിൽ. കൂടുതൽ വിദഗ്ധ അഭിപ്രായം തേടേണ്ടതുണ്ടെങ്കിൽ നിങ്ങൾ നിർദ്ദേശിച്ചാൽ ആവാം എന്ന് പറഞ്ഞിരുന്നു. സാർ ന്യൂയോർക്ക് സിറ്റി ഫയർ ഡിപ്പാർട്ട്മെൻറിൻറെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ജില്ലാ കളക്ടർ, ദുരന്തനിവാരണ സമിതിയുടെ മെമ്പർ സെക്രട്ടറി, അതോറിറ്റിയുടെ മെമ്പർ സെക്രട്ടറി തുടങ്ങിയ സംഘം ഓൺലൈൻ മീറ്റിങ്ങ് നടത്തി സാർ.

ഇത് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒരു ഏറ്റുമുട്ടലിൻറെ പരസ്പരം കുറ്റപ്പെടുത്തലിൻറെയും ചെളിവാരി എറിയലിൻ്റെയും കാര്യമാക്കിയി മാറ്റണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം നമ്മൾ യോജിച്ച് നിന്ന് നേരിടേണ്ട ഒരു പ്രശ്നമാണ്. ബ്രഹ്മപുരം നൽകുന്ന ഏറ്റവും വലിയ പാഠം എന്താണ്? കേരളത്തിലെ മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയമായിട്ടുള്ള പരിഹാരം ഉണ്ടാക്കുക എന്നതാണ്. ആ മാലിന്യ സംസ്കരണത്തിൽ പ്രാഥമികമായ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ഞങ്ങളും നിങ്ങളും ഭരണത്തിലുണ്ട്. അതുകൊണ്ട് നമ്മൾ ഒരുമിച്ച് വേണം ഈ പ്രശ്നത്തെ നേരിടാൻ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *