പാൽ വില കൂട്ടണമെന്ന് മിൽമ. കൂട്ടില്ലെന്നു മന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​ല്‍ വി​ല ഇ​പ്പോ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ആ​കി​ല്ലെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി. മി​ല്‍​മ​യു​ടെ ശി​പാ​ര്‍​ശ സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ ഇ​ത് വ​രെ കി​ട്ടി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മി​ല്‍​മ പാ​ലി​ന് വി​ല കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ശി​പാ​ര്‍​ശ ചെ​യ്ത​താ​യി മി​ല്‍​മ എ​റ​ണാ​കു​ളം ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ തെ​രു​വ​ത്ത് പ​റ​ഞ്ഞി​രു​ന്നു. ലി​റ്റ​റി​ന് അ​ഞ്ച് രൂ​പ കൂ​ട്ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കാ​ലി​ത്തീ​റ്റ വി​ല കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ലി​ന്‍റെ വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു മി​ല്‍​മ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *