ട്രെയിനില്‍ വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ മധ്യവയസ്‌കന്റെ അശ്ലീല പ്രദര്‍ശനം; റെയില്‍വേ പൊലീസ് കേസെടുത്തു


ട്രെയിനില്‍ വിദ്യാര്‍ത്ഥിനികളായ സഹോദരിമാര്‍ക്ക് നേരേ അശ്ലീലപ്രദര്‍ശനം. കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യവേയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ദുരനുഭവമുണ്ടായത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് സ്വമേധയാ കേസെടുത്തു.


തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ട്രെയിനില്‍ കയറിയ മധ്യവയസ്‌കനാണ് അശ്ലീല പ്രദര്‍ശനം നടത്തിയത്.ഒരു കാലിനു മുടന്തുള്ള ഇയാള്‍ ഊന്നുവടി കുത്തിയാണ് ട്രെയിനില്‍ കയറിയത്.ശേഷം ശുചിമുറിക്ക് സമീപം നിലയുറപ്പിച്ചു.പിന്നാലെ യാതൊരു കൂസലുമില്ലാതെ പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയായിരുന്നു




Sharing is Caring