മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ വിടി ബൽറാം


തിരുവനന്തപുരം നഗരസഭ മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ വിടി ബൽറാം. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന് ബൽറാം സാമൂഹിക മാധ്യമത്തിൽ കുറിച്ചു.


ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളേക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നിൽ വച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കിൽ അതും പുറത്തു വരണമെന്ന് ബൽറാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറയുന്നു.




Sharing is Caring