വികെസി പ്രൈഡിന് മിഡ്-ഡേ ഐക്കൊണിക്ക് ബ്രാന്‍ഡ് പുരസ്‌കാരം

വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ എംവി വേണുഗോപാല്‍ എന്നിവര്‍ ചലച്ചിത്ര താരം ഇഷ കോപ്പിക്കറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു. മിഡ്-ഡേ നാഷണല്‍ ബിസിനസ് ഹെഡ് സംഗീത കബഡി, മുകേഷ്, ഡോ. ബി.യു. അബ്ദുള്ള എന്നിവര്‍ സമീപം.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പി.യു പാദരക്ഷാ നിര്‍മാണ കമ്പനിയായ വികെസി പ്രൈഡിന് മിഡ്-ഡേ ഐക്കോണിക്ക് ഫൂട്ട് വെയര്‍ ബ്രാന്‍ഡ് പുരസ്‌കാരം ലഭിച്ചു. റീട്ടെയ്ല്‍ ആന്റ് ലൈഫ്സ്‌റ്റൈല്‍ രംഗത്തെ മികവുറ്റ പ്രകടനത്തിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം. ദുബായില്‍ നടന്ന ചടങ്ങില്‍ വികെസി ഗ്രൂപ്പ് എംഡി വി.കെ.സി. റസാക്ക്, ഡയറക്ടര്‍ എം.വി. വേണുഗോപാല്‍ എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ഏറ്റവും നവീനമായ സാങ്കേതികവിദ്യകളും വൈവിധ്യവും കാലോചിതവുമായ ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് ഇന്ത്യയിലെ ഫൂട്ട് വെയര്‍ വ്യവസായത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ആഗോള രംഗത്ത് ഒന്നാം നിരയിലെത്തിക്കുന്നതിലുമാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വി.കെ.സി. റസാക്ക് പറഞ്ഞു.

അയല്‍പ്പക്ക കച്ചവട സ്ഥാപനങ്ങളേയും പ്രാദേശിക സമ്പദ് വ്യവസ്ഥയേയും ഉത്തേജിപ്പിക്കുന്നതിന് ഇന്ത്യയിലുടനീളം വികെസി നടപ്പിലാക്കി വരുന്ന ‘ഷോപ്പ് ലോക്കല്‍’ എന്ന കാമ്പയിനിലൂടെ ഇതിനകം രണ്ടര ലക്ഷം ചെറുകിട കച്ചവടക്കാര്‍ക്ക് ഗുണം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഗുണനിലവാരം, പണത്തിനുള്ള മൂല്യം, ഈട്, ലഭ്യത, ഫൂട്ട് വെയര്‍ ഡിസൈനുകളിലെ വൈവിധ്യം തുടങ്ങിയ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് വികെസി പ്രൈഡിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കോഴിക്കോടിനെ ഇന്ത്യയിലെ ഏറ്റവും വലിയ പി.യു പാദരക്ഷാ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റുന്നതില്‍ വികെസി നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഫൂട്ട്വെയര്‍ ഉല്‍പ്പാദനത്തിനു പുറമെ ചെറുകിട സംരംഭകരേയും പ്രാദേശിക വിപണികളേയും ഉത്തേജിപ്പിക്കാനും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമത്തിനുമുള്ള വിവിധ പദ്ധതികളും വികെസി നടപ്പിലാക്കി വരുന്നുണ്ട്.

You may also like ....

Leave a Reply

Your email address will not be published.