മേനക ഗാന്ധി നടത്തുന്ന മൃഗ സംരക്ഷണ കേന്ദ്രം അടച്ചു പൂട്ടി

ബിജെപി എംഎംപിയും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മേനക ഗാന്ധി നടത്തുന്ന മൃഗ സംരക്ഷണ കേന്ദ്രം അടച്ചു പൂട്ടി. ഡല്‍ഹിയിലെ സജ്ഞയ് ഗാന്ധി അനിമല്‍ കെയര്‍ സെന്ററാണ് അടച്ചു പൂട്ടിയത്. ഇവിടെയുള്ള തെരുവു നായകളുടെ പരിത സ്ഥിതി സംബന്ധിച്ച് ഒരു വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി. മേനകാ ഗാന്ധി തെന്നയാണ് സ്ഥാപനം അടയ്ക്കുന്ന തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് പ്രതിസന്ധി കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സെന്ററില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നു മേനകാ ഗാന്ധി വിശദീകരിച്ചു.

ഈ സെന്ററില്‍ ഒരു നായയെ രണ്ട്‌പേര്‍ ക്രൂരമാിയ പീഡിപ്പിക്കുന്ന വീഡിയോ അടുത്തിടെയാണ് പ്രചരിച്ചത്. ഇവര്‍ നായയെ ചുവരിനോട് ചേര്‍ത്ത് അടിക്കുക്കുകയും നിലത്തിട്ട് വലിച്ചിഴ്ക്കുകയും ചെയ്തു. ശേഷം നായയുടെ വായയില്‍ ചവിട്ടുകയും ചെയ്തു. പിന്നീട് ഈ നായയുടെ ജീവന്‍ നഷ്ടമാവുകയും ചെയ്തു.

വീഡിയോ പ്രചരിച്ചതിനു പിന്നാലെ മേനകാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളിയര്‍ന്നിരുന്നു. സംഭവ അതീവ ദുഖമുണ്ടെന്നും മേനക ഗാന്ധി പ്രസ്താവനയില്‍ പറയുന്നു. സെന്ററിലെ ജീവനക്കാരായ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ പറഞ്ഞു വിട്ടതായും മേനകാ ഗാന്ധി പറഞ്ഞു.

തങ്ങളുടെ സ്ഥാപനം വീണ്ടും പുനസജ്ജീകരിക്കേണ്ടതുണ്ടെന്നും അതിനാല്‍ നിലവില്‍ പൂര്‍ണമായും അടച്ചു പൂട്ടുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു. 40 വര്‍ഷം പഴക്കമുള്ള മൃഗപരിപാലന കേന്ദ്രമാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *