ഷേവ് ചെയ്ത ശേഷം മുഖത്തല്‍പം തേന്‍

ഷേവ് ചെയ്ത് കഴിഞ്ഞതിനു ശേഷം അല്‍പം തേന്‍ എടുത്ത് മുഖത്ത് പുരട്ടി നോക്കൂ. നിങ്ങളുടെ മുഖത്തുള്ള അസ്വസ്ഥത മാറിക്കിട്ടും. തേന്‍ പുരട്ടി 15 മിനിട്ടിനു ശേഷം കഴുകിക്കളയൂ. മാറ്റം അപ്പോള്‍ അറിയാം.

അല്‍പം ഓട്‌സ് അരച്ച് പേസ്റ്റാക്കി ആഴ്ചയില്‍ ഒരു തവണ മുഖത്തിടൂ. സൗന്ദര്യം നിങ്ങളെ തേടി വരും.

പുരുഷന്‍മാരുടെ മുഖം സ്ത്രീകളുടെ മുഖത്തേക്കാള്‍ ചെറുപ്പത്തോടെ നില്‍ക്കാന്‍ കാരണം പുരുഷന്‍മാര്‍ എന്നും ഷേവിങ് കഴിഞ്ഞാല്‍ മുഖം മസ്സാജ് ചെയ്യുന്നതു കൊണ്ടാണ്. ഇതുവഴി മുഖത്തെ മൃതകോശങ്ങള്‍ നീക്കം ചെയ്യപ്പെടും.

ചര്‍മ്മം വളരെ സുന്ദരവും മൃദുലവുമാകാന്‍ രണ്ട് മുട്ടയുടെ വെള്ളയും നാരങ്ങനീരും ചേര്‍ത്ത് മാസ്‌ക് ഉണ്ടാക്കി മുഖത്തിടുക. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ ഉടനെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ അപേക്ഷിച്ച് പൊതുവേ ഓയിലി സ്‌കിന്‍ ആയിരിക്കും. അതുകൊണ്ട് തന്നെ ചെറിയ ഒരു മസ്സാജിങ്ങിനു പോലും മുഖത്ത് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയും. ഉറങ്ങാന്‍ പോവുന്നതിനു മുന്‍പാണെങ്കില്‍ ഉത്തമം.

കുളിക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ ശരീര ദുര്‍ഗന്ധം വരെ ഇല്ലാതാക്കാം. എങ്ങനെയെന്നാല്‍ കുളിക്കുന്ന വെള്ളത്തില്‍ അല്‍പം ആപ്പിള്‍ വിനീഗര്‍ ഒഴിച്ചാല്‍ മതി. ഇനി ആ വെള്ളത്തിലൊന്ന് കുളിച്ചു നോക്കൂ. വ്യത്യാസം അനുഭവിച്ചറിയാം.

ഏതെങ്കിലും ക്രീം ഉപയോഗിച്ച് മുഖം എപ്പോഴും ക്ലീന്‍ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്തു മറന്നാലും ഇത് മാത്രം ചെയ്താല്‍ തന്നെ ഒരു പരിധി വരെ മുഖത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും

മൃദുലവും ഭംഗിയുള്ളതുമായ കാലുകള്‍ ലഭിക്കാന്‍ ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകുക. മാത്രമല്ല കൂടുതലായും ഷൂവും സോക്‌സും ഉപയോഗിക്കാന്‍ ശ്രമിക്കുക. കാലുകള്‍ അതിമനോഹരമാകും.

ബട്ടര്‍ ഫ്രൂട്ട് അല്ലെങ്കില്‍ ആവക്കാഡോ മുഖത്തിട്ട് 15 മിനിട്ട് കഴിയുമ്പോള്‍ കഴുകിക്കളയുക.

എത്രയൊക്ക ശ്രദ്ധിച്ചാലും പുറത്തിറങ്ങുമ്പോള്‍ സൂര്യപ്രകാശം ഒരു വലിയ ഘടകം തന്നെയാണ്. അതുകൊണ്ടു തന്നെ പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കുന്നതും നല്ലതായിരിക്കും.

കടപ്പാട്: boldsky

Spread the love

Leave a Reply

Your email address will not be published. Required fields are marked *