മണിപ്പൂർ കലാപം ;വർഗീയ സംഘർഷമല്ല,രാഷ്ട്രീയ ഗൂഢാലോചനയെന്ന് മേധാ പട്കർ


മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മേധാ പട്കർ. മണിപ്പൂരിൽ കത്തുന്ന സംഘർഷം കേവലം വർഗീയ സംഘർഷം അല്ലെന്നും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മേധാ പട്കർ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.കുക്കി വിഭാഗത്തിന്റെ ഭൂമി തട്ടി എടുക്കാനുള്ള സാമ്പത്തിക പദ്ധതിയാണിത്.


ഗോത്ര വിഭാഗങ്ങളുമായി ഉണ്ടാക്കിയ കരാർ ലംഘിക്കുന്നതിനുള്ള തീരുമാനം മുഖ്യമന്ത്രി എടുത്തത് ഇതിന്റ ഭാഗമായാണെന്നും മേധാ പട്കർ ആരോപിച്ചു.മെയ്തി വിഭാഗത്തോട് ഒപ്പം നിന്ന് കുക്കി വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്ന പ്രസ്താവനകൾ പോലും മുഖ്യമന്ത്രി നടത്തിയത് അപലപനീയമാണെന്ന് അവർ പറഞ്ഞു.ബിജെപി ക്ക് മണിപ്പൂരിൽ സമാധാനം കൊണ്ടുവരാൻ താല്പര്യമില്ല. രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെയാണ് മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നത്.


മണിപ്പൂർ വിഷയത്തിൽ ബിജെപിക്കെതിരെ ഇടപെടൽ നടത്താൻ രാഷ്‌ട്രപതിക്ക് ആത്മവിശ്വാസവും ധൈര്യവും ഉണ്ടെന്ന് കരുതുന്നില്ല. പൊതു സമൂഹത്തിനും സുപ്രിം കോടതിക്കും മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂവെന്ന് മേദാ പട്കർ പറഞ്ഞു.രാജ്യത്തെ മറ്റൊരു സംസ്ഥാനവുമായി മണിപ്പൂരിനെ താരതമ്യം ചെയ്യാൻ കഴിയില്ല. സ്മൃതി ഇറാനി ബിജെപി ഇതര സംസ്ഥാനങ്ങളുമായി സംഭവത്തെ താരതമ്യം ചെയ്യുകയാണെന്നും, എന്നാൽ എന്തുകൊണ്ട് ഉത്തർ പ്രദേശിനെ പരാമർശിക്കുന്നില്ലെന്നും മേധാ പട്കർ ചോദിച്ചു.



Sharing is Caring