ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പൊളിച്ചഴുതാന്‍ മയിലാട്ടം 2 ഒരുങ്ങുന്നു


രണ്ടാം ഭാഗത്തിന് ഒരുങ്ങി സൂപ്പര്‍സ്റ്റാര്‍ ജയറാമും ! ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പൊളിച്ചഴുതാന്‍ മയിലാട്ടം 2 ഒരുങ്ങുന്നു


മലയാള സിനിമയില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ ഇതിനോടകം തന്നെ ഒരുങ്ങി കഴിഞ്ഞു. പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്ത അവരുടെ പ്രിയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ എത്തുമ്ബോള്‍ വലിയ ആഘോഷത്തോടുകൂടിയിട്ടാണ് പ്രേക്ഷകര്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. ആ നിലയിലേക്ക് ഒരു മലയാള സിനിമ കൂടി എത്തുന്നു. മലയാളികളുടെ പ്രിയതാരം ജയറാം നായകനായി എത്തിയ 2014 പുറത്തിറങ്ങിയ ചിത്രം മയിലാട്ടത്തിന്റെ രണ്ടാം ഭാഗത്തിനാണ് അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്.


വി.എം. വിനുവിന്റെ സംവിധാനത്തില്‍ ജയറാം, ജഗതി ശ്രീകുമാര്‍, സായി കുമാര്‍, രംഭ, ഇന്ദ്രജ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച്‌ 2004-ല്‍ പ്രദര്‍ശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് മയിലാട്ടം. ജയറാം വൈരുദ്ധ്യ സ്വഭാവത്തിലുള്ള കഥാപാത്രങ്ങളായി ഇരട്ട വേഷത്തില്‍ അഭിനയിച്ചിരിക്കുന്നു. കൊണത്താപ്പള്ളി ഫിലിംസിന്റെ ബാനറില്‍ ജോബി വര്‍ഗ്ഗീസ്, ജോളി സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലിബര്‍ട്ടി താര, കൊണത്താപ്പള്ളി റിലീസ് എന്നിവരാണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് മണി ഷൊര്‍ണൂര്‍ ആണ്.

ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍തന്നെ ഉണ്ടാകും എന്നാണ് അറിയുവാന്‍ സാധിക്കുന്നത്. വി എം വിനു തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിനോടകം തന്നെ തിരക്കഥ പൂര്‍ത്തിയായ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

The post
രണ്ടാം ഭാഗത്തിന് ഒരുങ്ങി സൂപ്പര്‍സ്റ്റാര്‍ ജയറാമും ! ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ പൊളിച്ചഴുതാന്‍ മയിലാട്ടം 2 ഒരുങ്ങുന്നു



Sharing is Caring