മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി എക്‌സാലോജിക്കിന്റെ പ്രവർത്തനം ദുരൂഹമാണ്. താനിക്കാര്യം നേരത്തെ പറഞ്ഞതാണ്. എന്നാൽ വീണക്ക് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിരോധമൊരുക്കുകയാണ് ചെയ്തത്. രണ്ട് കമ്പനികൾ തമ്മിലുള്ള തർക്കം മാത്രം എന്നു പറഞ്ഞ സിപിഐഎമ്മിന് ഇപ്പോൾ എന്താണ് പറയാനുള്ളതെന്നും എംഎൽഎ ചോദിച്ചു.
കെഎസ്ഐഡിസിക്ക് നോട്ടീസ് ലഭിച്ചതും മറുപടി നൽകിയതിനെക്കുറിച്ചും മന്ത്രി പി രാജീവ് വ്യക്തമാക്കണം.
സിഎംആർഎൽ കമ്പനിയുടെ 14% ലാഭം സംസ്ഥാന സർക്കാരിന് അവകാശപ്പെട്ടതാണ്. കരിമണൽ കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാൻ വ്യവസായ വകുപ്പ് കൂട്ടുനിന്നിട്ടുണ്ടോ എന്ന് മന്ത്രി മറുപടി പറയണം. സേവനം നൽകാതെ പണം കൈപ്പറ്റിയെന്ന് എക്സാ ലോജിക്കും വീണ വിജയനും നിയമപരമായി അംഗീകരിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്കു വേണ്ടി കൈപ്പറ്റിയ കൈക്കൂലി പണം ആണെന്ന് പറയാൻ ഇതാണ് കാരണംവിഷയത്തിൽ ആവശ്യമായ നിയമ നടപടികൾ തുടരുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.കേന്ദ്ര ഏജൻസി അന്വേഷണത്തിൽ അസ്വഭാവികത ഉണ്ടോ എന്ന് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണം.
സിഎംആർഎൽ. കോടാനുകോടി രൂപയുടെ ലാഭം മറച്ചു വെക്കപ്പെട്ടു.സിഎംആർഎൽ 14 % ഷെയർ സംസ്ഥാന സർക്കാരിനുണ്ട്. സർക്കാരിന് കിട്ടേണ്ട പണം തട്ടിയെടുത്ത സിഎംആർഎല്ലിനെതിരെ സർക്കാർ എന്ത് നടപടി എടുത്തു? കോടികളുടെ തട്ടിപ്പിന് സർക്കാരും വ്യവസായ വകുപ്പും കൂട്ട് നിന്നു എന്ന് അനുമാനിക്കേണ്ടി വരും.നിരവധി കമ്പനികളിൽ നിന്ന് എക്സാ ലോജിക് കോടാനുകോടി രൂപ സേവനം നൽകാതെ കൈപ്പറ്റി. മുഖ്യമന്ത്രിക്ക് വേണ്ടി മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി പണമാണെന്ന് പറയാൻ ഒരു മടിയുമില്ല. പൊതുസമൂഹത്തിന് മുന്നിൽ സിപിഐഎം സെക്രട്ടറിയേറ്റ് മറുപടി പറയട്ടെയെന്നും തനിക്ക് എതിരായ വിജിലൻസ് നടപടി ഉൾപ്പെടെ കഴിയാവുന്ന കാര്യങ്ങൾ ചെയ്യട്ടെയെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.