മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ;തമിഴ്‌നാട്ടിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കി

ചെന്നൈ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ മാസ്‌ക് വീണ്ടും നിർബന്ധമാക്കി. മാസ്‌ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴയായി ഈടാക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

രാജ്യത്ത് ഡൽഹി ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയർന്നുവരികയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് തമിഴ്‌നാട്ടിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കിയതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെ കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ചിരുന്നു. കോവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ ഡൽഹിയിൽ അടുത്തിടെ മാസ്‌ക് വീണ്ടും നിർബന്ധമാക്കിയിരുന്നു.

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച 39 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. തൊട്ടുമുൻപത്തെ ദിവസം ഇത് 31 ആയിരുന്നു. ഐഐടി മദ്രാസിൽ കഴിഞ്ഞ ദിവസം ക്ലസ്റ്റർ കണ്ടെത്തിയിരുന്നു. ഒൻപത് വിദ്യാർഥികൾക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *