കൊലയാളി ഗെയിം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം

കുരുന്നുകളെ കൊലയ്ക്കു കൊടുക്കുന്ന ബ്ലൂവെയിൽ ഗെയിം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐജി മനോജ് എബ്രഹാം.ഇതു സംബന്ധിച്ച വാർത്തകൾ അവാസ്തവമെന്നും അദ്ദേഹം പറഞ്ഞു.

വിവാദ ബ്ലൂവെയിൽ ഗെയിം കേരളത്തിൽ രണ്ടായിരത്തിലധികം പേർ ഡൗൺലോഡ് ചെയ്തതായി പൊലീസ് കണ്ടെത്തിയെന്ന തരത്തിൽ വാർത്തയുണ്ടായിരുന്നു.എന്നാൽ,ക‍ഴിഞ്ഞ മാസം പാലക്കാട്ടെ നാലു കുട്ടികൾ കെഎസ്ആർടിസി ബസിൽ ചാവക്കാട് കടൽ കാണാൻ പോയത് കൊലയാളി ഗെയിമിന്‍റെ സ്വാധീനത്തിലാണെന്ന് സംശയമുണ്ട്.രക്ഷിതാക്കൾ ഇവരുടെ ഫോൺ പരിശോധിച്ചപ്പോൾ ഇതു കണ്ടെത്തിയിരുന്നു.

കുട്ടികളെ ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുന്നുവെന്ന് പറയപ്പെടുന്ന ബ്ലൂവെയിൽ ഗെയിം നിരവധി രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്.മുംബൈയിൽ കഴിഞ്ഞദിവസം കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കിയ പതിനാലുകാരൻ മൻപ്രീത് സിങ് സഹാനി ഓൺലൈൻ കളിയുടെ ഇരയാണെന്നു പൊലീസ് സംശയിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *