മംഗളൂരു സ്‌ഫോടനം: അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്


മംഗളൂരു സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി കർണാടക പൊലീസ്. രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ഷാരിഖിനുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു.


സ്‌ഫോടനം ആസൂത്രണം ചെയ്ത അബ്ദുൾ മദീൻ താഹയ്‌ക്കൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയ ശിവമോഗ സ്വദേശികളായ അറാഫത്ത് അലി , മുസാഫിർ ഹുസൈൻ എന്നിവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി.


കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും, സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദും മംഗളുരുവിലെത്തി സ്ഥിതിഗതികൾ വിലയിരുത്തും .സ്‌ഫോടനം നടന്ന സ്ഥലം ഇരുവരും സന്ദർശിക്കും.



Sharing is Caring