ശശിതരൂരിന്റെ മലബാർ പര്യടനം തുടരുന്നു; വിവിധ പരിപാടികളുമായി ഇന്ന് കണ്ണൂരിൽ


ശശിതരൂരിന്റെ മലബാർ പര്യടനം തുടരുന്നു. ഇന്ന് കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ തലശേരി ആർച്ച് ബിഷപ്പിനെ സന്ദർശിക്കും. ശേഷം 11 മണിയോടെ കണ്ണൂർ ചേംബർ ഹാളിൽ ‘ജനാധിപത്യം മതേതരത്വം രാഷ്ട്രീയ സമകാലിക ഇന്ത്യയിൽ’ എന്ന വിഷയത്തിൽ സെമിനാറിൽ പങ്കെടുക്കും. ഉച്ചക്ക് ശേഷം മുൻ ഡിസിസി അധ്യക്ഷൻ അന്തരിച്ച സതീശൻ പാച്ചേനിയുടെ വീട് സന്ദർശിക്കും.


ഇന്നലെ മലപ്പുറത്ത് പര്യടനം നടത്തിയ തരൂർ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുൽവഹാബ്, കെപിഎ മജീദ് , പി എം എ സലാം എന്നിവരുമായി കൂടിക്കാഴ്ച് നടത്തി. എ.ഐ.സി.സി പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിന് പിന്നാലെ കേരളത്തിൽ സജീവമാകുന്നതിന്‍റെ ഭാഗമായാണ് തരൂരിന്‍റെ മലബാർ പര്യടനം.




Sharing is Caring