ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന വമ്ബൻ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോട്ടനത്തെ നേരിടും.ഇന്ന് ലണ്ടണില്‍ നടക്കുന്ന മത്സരം രാത്രി 10 മണിക്കാണ് നടക്കുക. കളി തത്സമയം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്സ്റ്റാറിലും കാണാം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയത്തോടെ ആണ് സീസണ്‍ ആരംഭിച്ചു എങ്കിലും വോള്‍വ്സിന് എതിരായ ആദ്യ മത്സരം യുണൈറ്റഡിന് അത്ര തൃപ്തി നല്‍കുന്നത് ആയിരുന്നില്ല. കഷ്ടിച്ചു വിജയിച്ചു എന്ന് പറയാം.സ്പര്‍സിന് ആദ്യ മത്സരം വിജയിക്കാനേ ആയിരുന്നില്ല.
പുതിയ പരിശീലകന് കീഴില്‍ അത്യാവശ്യം നല്ല തുടക്കം ആണെങ്കിലും ഹാരി കെയ്നിന്റെ അഭാവം സ്പര്‍സ് എങ്ങനെ നികത്തും എന്ന് കണ്ടറിയണം. പുതിയ സൈനിംഗ് മാഡിസണും സോണും റിച്ചാര്‍ലിസണും ആകും സ്പര്‍സിന്റെ അറ്റാക്കിനെ ഇന്ന് നയിക്കുന്നത്.മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇന്നും പുതിയ സ്ട്രൈക്കര്‍ റാസ്മസ് ഹൊയ്ലുണ്ടിന്റെ സേവനം നഷ്ടമാകും. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റിരുന്ന ലിസാൻഡ്രോ മാര്‍ട്ടിനസ് പരിക്ക് മാറി ഇന്നലെ പരിശീലനം നടത്തിയിരുന്നു. വരാനെയും ലിസാൻഡ്രോയും തന്നെ സെന്റര്‍ ബാക്ക് കൂട്ടുകെട്ടില്‍ ഇറങ്ങാൻ ആണ് സാധ്യത.














