മമ്മൂട്ടിയുടെ ‘റോഷാക്ക് ആദ്യ 3 ദിവസം കൊണ്ട് നേടിയത് 20 കോടി

ആദ്യ വാരാന്ത്യത്തില്‍ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടുകയാണ് മമ്മൂട്ടിയുടെ ‘റോഷാക്ക്’. നിസാം ബഷീര്‍ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അവതരണ ശൈലിയുള്ള പ്രതികാര കഥയാണ്.പൊടുന്നനെയുള്ള റിലീസ് പ്രഖ്യാപനവും അവധിക്ക് ശേഷമുള്ള റിലീസും ചിത്രത്തിന്‍റെ പ്രീ-റിലീസ് ബുക്കിംഗിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

എന്നാല്‍ മികച്ച റിവ്യൂ വരാന്‍ തുടങ്ങിയതോടെ ചിത്രം സിനിമ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തില്‍, ആദ്യ ദിവസം ആഗോളതലത്തില്‍ 5.5 കോടി രൂപയും രണ്ടാം ദിവസം 6 കോടിയിലധികം രൂപയും മൂന്നാം ദിവസം 7 കോടിയിലധികം രൂപയും ചിത്രം നേടി.

ആദ്യ വാരാന്ത്യം കഴിയുമ്ബോള്‍ ആഗോള കളക്ഷന്‍ 19-20 കോടി രൂപയാണ്. മികച്ച തിയറ്റര്‍ അനുഭവം സമ്മാനിക്കുന്നതും ആരാധകരെ സംതൃപ്തരാക്കുന്നതുമാണ് ചിത്രമെന്ന് നിരൂപകര്‍ പറയുന്നു. മികച്ച സൈക്കോളജിക്കല്‍ ത്രില്ലറുകളുടെ ഗണത്തില്‍ ചിത്രം വരുമെന്നാണ് അഭിപ്രായമുയരുന്നത്.

ആറ് കോടി രൂപയില്‍ താഴെ ചെലവില്‍ മമ്മൂട്ടിയുടെ കമ്ബനിയുടെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം ഇതിനകം തന്നെ നിര്‍മ്മാതാക്കള്‍ക്ക് മികച്ച ലാഭം നല്‍കിയിട്ടുണ്ട്. ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ലാഭകരമാകുന്ന ഒരു ഘട്ടത്തിലേക്ക് സിനിമ ഉടന്‍ എത്തുമെന്ന് ഏകദേശം ഉറപ്പാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *