കുഞ്ഞൂഞ്ഞിനെ അവസാനമായി കാണാന്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും ദിലീപും തിരുനക്കരയില്‍


പ്രിയ സുഹൃത്ത് കുഞ്ഞൂഞ്ഞിനെ കാണാനായി മമ്മൂട്ടി കോട്ടയത്ത് എത്തി. പൊതുദര്‍ശനം നടക്കുന്ന തിരുനക്കര മൈതാനത്താണ് മമ്മൂട്ടി എത്തിയത്. ഉമ്മന്‍ ചാണ്ടിയുമായി വ്യക്തിപരമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി.തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസില്‍ നിന്ന് ഇന്നലെ രാവിലെ ഏഴേ കാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയില്‍ പ്രവേശിച്ചത്.


അര്‍ധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി നിരവധി ആളുകളാണ് പ്രിയ നേതാവിനെ കാത്തിരുന്നത്.പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് എന്നും പ്രിയപ്പെട്ട സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയുടെ സെമിത്തേരിയില്‍ നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരിക്കും സംസ്‌കാരം. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. സംസ്‌കാര ചടങ്ങുകള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെനന നിലപാട് കുടുംബം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു.




Sharing is Caring