ഐഎസിൽ ചേരാനായി കവർച്ച നടത്തിയ തൃശൂർ സ്വദേശി പിടിയിൽ. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി പണത്തിനായി കവർച്ച നടത്തിയയാളെ എൻഐഎയാണ് പിടികൂടിയത്. മതിലകത്ത് കോടയിൽ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്.ടെലട്രാമിൽ പെറ്റ് ലവേർസ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത്.സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരും കസ്റ്റഡിയിലാണ്.
പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചത്. വനത്തിനുള്ളിൽ നിന്നാണ് എൻഐഎ പ്രതിയെ പിടികൂടിയത്.ഇയാൾ എടിഎം കവർച്ച, ഓൺലൈൻ ബാങ്ക് തട്ടിപ്പ് അടക്കം വൻകിട മോഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നു. ഭീകരപ്രവർത്തനത്തിന് പണം കണ്ടെത്തുകയായിരുന്നു മോഷണങ്ങളിലൂടെ ലക്ഷ്യമിട്ടത്.

36കാരനായ ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എൻഐഎയുടെ നിരീക്ഷണത്തിലായിരുന്നു.അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ അഷിഫ് ഒരു കൊലക്കേസിലും പ്രതിയാണ്. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി എൻഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്.













