മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വിഡിയോ ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം


മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുന്നതിന്റെ വിഡിയോ ഒഴിവാക്കണമെന്ന് സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം. സംഭവം അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും വിഡിയോ ഒഴിവാക്കണമെന്നുമാണ് ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം. കേന്ദ്രസർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.രാജ്യത്തെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ഇന്ത്യയിലെ നിയമങ്ങൾ അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.


മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ പുറത്ത് വന്നതിന് പിന്നാലെ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, സചിൻ പൈലറ്റ്, ആദിത്യ താക്കറെ, പ്രിയങ്ക ചതുർവേദി, മഹുവ മോയിത്ര തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ വിഡിയോക്ക് പിന്നാലെ കേന്ദ്രസർക്കാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.




Sharing is Caring