മമ്മൂട്ടി ചിത്രം റോഷാക്ക് ഹോട്ട് സ്റ്റാറില്‍ എത്തി


മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തീയേറ്ററുകളില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ഒടിടി ഷോ ആരംഭിച്ചു.


നിസാം ബഷീര്‍ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അവതരണ ശൈലിയുള്ള പ്രതികാര കഥയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ലഭ്യമാണ്.


ആഗോള ബോക്സ് ഓഫീസില്‍ ചിത്രം 40 കോടിക്ക് അടുത്ത് ഗ്രോസ് നേടി. 70 കോടി രൂപയുടെ ബിസിനസാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ ആറ് കോടിയോളം രൂപ മുടക്കി നിര്‍മ്മിച്ച ചിത്രം ലാഭകരമായ ഒരു നിലയിലേക്ക് എത്തിയിരിക്കുകയാണ്.

മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്ലിസ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.



Sharing is Caring