‘എലോണിന്റെ’ പുതിയ സ്റ്റില്‍ പങ്കുവെച്ചു ഷാജി കൈലാസ്

മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് എലോണ്‍. ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകള്‍ക്കെല്ലാം തന്നെ വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കുന്നത്.സിനിമ എന്ന് റിലീസ് ചെയ്യുമെന്ന കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍.

റിലീസ് ഡിസംബറില്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട് . ഇപ്പോള്‍ സാമൂഹിക മാധ്യമത്തിലൂടെ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്.

കയ്യില്‍ ഫോണും പിടിച്ച്‌ മീശ പിരിക്കുന്ന മോഹന്‍ലാലിനെയാണ് ഫോട്ടോയില്‍ കാണാനാകുന്നത്. ”STRONGER ”than ”YESTERDAY’, എന്നാണ് പോസ്റ്റിന് സംവിധായകന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. . നിരവധി പേരാണ് പോസ്റ്റിന് കമന്റുകളുമായി രംഗത്തെത്തുന്നത്.12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *