
ഇന്ത്യയുമായി നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ ചൈനയുമായി ടൂറിസം സഹകരണം ഉള്‍പ്പെടെ സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ച് മാലദ്വീപ്. തന്ത്രപ്രധാന സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി, ഉഭയകക്ഷി ബന്ധം ദൃഢമാക്കാന്‍ ധാരണയിലെത്തി. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തിയിരുന്നു.
ഈ സന്ദര്‍ശനത്തിലാണ് ചൈനയുമായി 20 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചത്.ടൂറിസം സഹകരണം, ദുരന്തസാധ്യത കുറയ്ക്കല്‍, ബ്ലൂ ഇക്കോണമി, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപം ശക്തിപ്പെടുത്തല്‍ തുടങ്ങിയ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചത്. മാലദ്വീപിന് ചൈന ഗ്രാന്റ് സഹായം നല്‍കാനും ധാരണയായി. എന്നാല്‍ തുക വെളിപ്പെടുത്തിയിട്ടില്ല.

