മലയാള സിനിമാ നടിമാരുടെ വസ്ത്രധാരണത്തിനെതിരെ ജി സുധാകരന്‍

31_KIEP_SUDHAKARAN_173245fതിരുവനന്തപുരം: ഇന്നത്തെ കാലത്ത് സിനിമാ നടിമാര്‍ അഭിനയത്തിന്റെ മഹത്വം മറന്നാണ് ഇടപെടുന്നതെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. ശ്രദ്ധിക്കപ്പെടാന്‍ വസ്ത്രത്തിന്റെ അളവ് കുറയ്ക്കുന്നതിലാണ് ഇവര്‍ക്ക് കമ്പമെന്നും ജി സുധാകരന്‍ കുറ്റപ്പെടുത്തി.

മഞ്ചു വെള്ളായണിയുടെ പുതിയ പുസ്തകം മാനസ കൈലാസത്തിന്റെ പ്രകാശനചടങ്ങിലാണ് ജി സുധാകരന്‍ മലയാളി സിനിമാ നടിമാര്‍ക്കെതിരെ തുറന്നടിച്ചത്. വസ്ത്രത്തിന്റെ അളവ് കുറഞ്ഞാലേ ശ്രദ്ധേയരാകൂ എന്ന ധാരണയാണ് മലയാള സിനിമയിലെ പല നായികമാര്‍ക്കും ഇപ്പോഴുള്ളത്. പലരും ശ്രമിക്കുന്നത് ഗ്ലാമറസായി ശ്രദ്ധ നേടാനാണ്. നടിമാര്‍ അഭിനയത്തിന്റെ മഹത്വം മറക്കുന്നു.

വസ്ത്രധാരണത്തിലെ പരിഷ്‌കാരങ്ങള്‍ നമ്മുടെ സംസ്‌കാരത്തെയും ബാധിച്ചു തുടങ്ങി. ഭാഷയിലും ഇതിന്റെ സ്വാധീനം കാണാനാകും. സായിപ്പിന്റെ ഭാഷയില്‍ എഴുതിയാലേ മഹത്തായ സാഹിത്യസൃഷ്ടി ഉണ്ടാവുകയുള്ളൂ എന്ന ധാരണ ഇപ്പോഴുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *