കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ 23വരെ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു


തിരുവനന്തപുരം: വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.മഴയെത്തുടര്‍ന്ന് കാസര്‍ക്കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകളുള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു.കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടര്‍ന്ന് ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ 23വരെ സംസ്ഥാനത്ത് അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. rain