പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പരസ്യചിത്രത്തിൽ ബോളിവുഡ് താര സഹോദരിമാർ ഒന്നിക്കുന്നു. ഫാൻസി കട്ട് ഡയമണ്ട് ആഭരണങ്ങളുടെ “അല്ല്യൂർ’ കളക്ഷനുവേണ്ടിയാണ് ബോളിവുഡ് താരസഹോദരിമാരായ കരീന കപൂറും കരീഷ്മ കപൂറും ഒന്നിക്കുന്നത്.
കലാപരമായ ചാരുത ഒട്ടും ചോരാതെ ഹൃദ്യമായ ഡിസൈനുകളിൽ വിദഗ്ധർ നിർമിച്ചെടുത്ത അല്ല്യൂർ കളക്ഷൻ ആഭരണപ്രേമികൾക്കും കലാസ്വാദകർക്കും ഒരുപോലെ പ്രിയങ്കരമായിരിക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.














