പാലക്കാട്: ബ്ലേഡ് പലിശക്കാര്‍ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് വീട്ടമ്മ തീകൊളുത്തി മരിച്ചു. കോങ്ങാട് വെള്ളയംതോട്ടില്‍ പൂവ്വത്തൊടിയില്‍ വിശ്വനാഥന്റെ ഭാര്യ വിജയലക്ഷ്മി (45)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീട്ടിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച ഇവര്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
അസുഖബാധിതയായ ഇവരുടെ ചികിത്സയ്ക്ക് ഏറെ പണം ചെലവായിരുന്നു. നേരത്തെ മൂന്ന് ശസ്ത്രക്രിയക്ക് വിധേയായ ഇവര്‍ക്ക് വേണ്ടി വട്ടിപ്പലിശക്കാരില്‍ നിന്ന് വാങ്ങിയ സാമ്പത്തിക ബാധ്യത വീട്ടാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടിലായ വിശ്വനാഥനെ ബ്ലേഡ് പലിശക്കാര്‍ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയതായി നാട്ടുകാരും പറഞ്ഞു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മക്കള്‍: വിഷ്ണു, വിനു.
FLASHNEWS