സിഡ്‌നി: കാണാതായ മലേഷ്യന്‍ യാത്രാവിമാനത്തിന്റെ സിഗ്നലുകള്‍ നിലച്ചിരിക്കുമെന്ന ആശങ്കയ്ക്കിടയിലും പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ തെരച്ചില്‍ തുടരുന്നു. ഇതിനിടെ വിമാനം അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയെന്ന വാര്‍ച്ച പ്രചരിച്ചത് ഏറെ അഭ്യൂഹങ്ങള്‍ക്കിടയാക്കി.
തീവ്രവാദികള്‍ വിമാനം തട്ടിയെടുത്ത് അഫ്ഗാനിസ്ഥാനില്‍ ഇടിച്ചിറക്കിയെന്നും യാത്രക്കാരെ വിവിധ ഗ്രുപ്പുകളാക്കി പലയിടങ്ങളിലേക്ക് കൊണ്ടുപോയെന്നുമുള്ള വാര്‍ത്തകളാണ് അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടാണ് വലിയ ആശയക്കുഴപ്പമുണ്ടാക്കിയത്. എന്നാല്‍ വിമാനം അഫ്ഗാനിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോയെന്നതിന് യാതൊരു സഥിരീകരണങ്ഹലോ തെളിവുകളോ ലഭിച്ചിട്ടുമില്ല.
മാര്‍ച്ച് എട്ടിന് കാണാതായ എം എച്ച് 370 വിമാനത്തിനായി ലോകരാജ്യങ്ങള്‍ ഒന്നിച്ചുകൈകോര്‍ത്തുള്ള വ്യാപകമായ തെരച്ചിലിന് ഇതുവരെ ഫലമൊന്നുമുണ്ടായില്ല. ഓസ്‌ട്രേലിയക്ക് അടുത്തുള്ള കടലിലാണ് വിമാനം വീണതെന്ന നിഗമനത്തിലാണ് ആഴ്ചകളായി ഈ മേഖല കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരുന്നത്.
