കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി എം. കെ രാഘവന്‍ എംപി


കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി എം. കെ രാഘവന്‍ എംപി. വിമര്‍ശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മാറിയെന്നാണ് വിമര്‍ശനം. സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണെന്നും എം കെ രാഘവന്‍ കുറ്റപ്പെടുത്തി.‘രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയ്യാറല്ല. സ്ഥാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കണം. അത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.


സ്ഥാനവും മാനവും വേണമെങ്കില്‍ ഒന്നും മിണ്ടാതിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ അവസ്ഥ. അതില്‍ വലിയ ദുഃഖമുണ്ട്.എന്ത് പുനഃസംഘടനയാണെന്ന് പറഞ്ഞാലും സ്വന്തക്കാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിനപ്പുറത്ത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ആരെയും കൊണ്ടുവരുന്നില്ല. നാളെ നമ്മുടെ പോക്ക് എങ്ങോട്ടാണെന്ന് സ്വയം ആലോചിക്കണം’. എം കെ രാഘവന്‍ വിമര്‍ശിച്ചു.




Sharing is Caring