ഭാര്യയെ ഒഴിവാക്കാൻ മർദനവും ആഭിചാര ക്രിയയും നടത്തിയ സിപിഐഎം നേതാവിനെതിരെ പരാതി


ആലപ്പുഴയിൽ സിപിഐഎം നേതാവിനെതിരെ പരാതി. ഭാര്യയെ ഒഴിവാക്കാൻ മർദനവും ആഭിചാര ക്രിയയും നടത്തിയതായി പരാതി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ വിപിൻ സി ബാബുവിനെതിരെയാണ് പരാതി.


ഗാർഹിക പീഡന പരാതി പാർട്ടി നേതൃത്വത്തിനു മുൻപിലെത്തി. മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും പരാതി നൽകി. എൽസി അംഗമായ ഭാര്യയും ഭാര്യാ പിതാവായ സിപിഐ എം പ്രാദേശികനേതാവുമാണ് പരാതി നൽകിയത്. പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് ക്രൂരമായി മർദിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു.




Sharing is Caring