ഗോവയിൽ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ എത്തിയ കമിതാക്കള്‍ കടലിൽ മുങ്ങിമരിച്ചു


പനാജി: വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഗോവയിലെത്തിയ കമിതാക്കള്‍ കടലിൽ മുങ്ങിമരിച്ചു. സുപ്രിയ ദുബെ (26), വിഭു ശർമ (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലാണ് അപകടം നടന്നത്.


സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ലൈഫ് ഗാർഡിന്റെ സഹായത്തോടെ കരക്കെത്തിച്ചു. പൊലീസ് ഇരുവരെയും കൊങ്കൺ സോഷ്യൽ ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.പൊലീസ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സുപ്രിയയും വിഭുവും ഉത്തർപ്രദേശ് സ്വദേശികളാണ്.




Sharing is Caring