പല തവണ മുന്നറിയിപ്പ് നല്‍കി;ബിബിസി ഓഫിസുകളിലെ പരിശോധനയില്‍ വിശദീകരണവുമായി ആദായ നികുതി വകുപ്പ്


ബിബിസി ഓഫിസുകളിലെ പരിശോധനയില്‍ വിശദീകരണവുമായി ആദായ നികുതി വകുപ്പ് . ബിബിസിക്ക് പല തവണ മുന്നറിയിപ്പ് നല്‍കിയതാണെന്ന് ആദായനികുതി വകുപ്പ് . നോട്ടീസുകള്‍ തുടര്‍ച്ചയായി അവഗണിച്ച സാഹചര്യത്തിലാണ് പരിശോധനയെന്നാണ് വിശദീകരണം.
അതേസമയം മുംബൈയിലേയും ദില്ലിയിലേയും ബിബിസി ഓഫിസുകളിലെ ആദായ നികുതി ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നുവെന്ന് ബിബിസി അറിയിച്ചു .


ചില ജീവനക്കരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട് . പരിശോധനയോട് സഹകരിക്കും . ബിബിസിയുടെ പ്രവര്‍ത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി . പരിശോധനയ്‌ക്കെതിരെ സുപ്രീംകോടതി ഇടപെടല്‍ ആവശ്യപ്പെടാന്‍ ബിബിസി ആലോചിക്കുന്നുണ്ടെന്നാണ് സൂചന.




Sharing is Caring